സിവിൽ സർവീസ് പരിശീലനം

Share:

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറി ൻറെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

2024 ജൂൺ ആദ്യ വാരം ആരംഭിക്കുന്ന 10 മാസത്തെ കോഴ്സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
കോഴ്സിൻറെ ഫീസ് 20,000 രൂപയും (18 ശതമാനം ജി.എസ്.ടി+പുറമേ), കോഷൻ ഡെപ്പോസിറ്റ് 2,000 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012, kile.kerala.gov.in

Share: