സിവിൽ സർവീസ് അക്കാഡമി നിയമനം

Share:

സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്)

യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും. യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന.
ശമ്പളം: പ്രതിമാസം 45000 രൂപ).

അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്)
യോഗ്യത: ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം,
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന,
ശമ്പളം:പ്രതിമാസം 30,000 രൂപ).

എഡ്യുക്കേറ്റർ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ലിറ്ററേച്ചർ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷിയോളജി, ജോഗ്രഫി, എൻവയറോൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ), ഒഴിവ് (ആറ് എണ്ണം വീതം),
യോഗ്യത – യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം,

ശമ്പളം: പ്രതിമാസം 35,000 രൂപ).

നിയമനങ്ങൾക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ ജൂൺ 25 ന് നടക്കും.
കൂടുതൽ വിവരങ്ങൾ സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ : www.ccek.org
ഫോൺ: 8281098861

Share: