ചീഫ് പ്ലാനർ നിയമനം

തിരുഃ ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്.
അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22നകം ലഭിക്കണം.