ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഒഴിവ്

Share:

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബി.ടെക് (സിവില്‍), എം.ടെക് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ്) അഭികാമ്യം. റോഡ്‌വര്‍ക്കുകള്‍ക്കുളള സൂപ്രണ്ടിംഗ് എന്‍ജിനീയര്‍/ പ്രോജക്ട് മാനേജര്‍/ റസിഡന്റ് എന്‍ജിനീയര്‍ എന്നിവയില്‍ കുറയാത്ത തസ്തികയില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 40- 60.

സി.വി, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ്, ജി.എന്‍ 215, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വഴുതക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ഫെബ്രുവരി 15നു മുമ്പ് അപേക്ഷിക്കണം. പ്രതീക്ഷിക്കുന്ന ശമ്പളം അപേക്ഷയില്‍ സൂചിപ്പിക്കണം.

Share: