സി-ഡാക്കിൽ നിരവധി ഒഴിവുകൾ
നോയ്ഡയിലെ സെന്‍റ൪ ഫോ൪ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്‍റെ (C-DAC) 53 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈ൯ പരീക്ഷ/ അഭിമുഖം നടത്തുന്നു.
പ്രോജക്റ്റ് മാനേജര്‍-3(ജനറല്‍), പ്രോജക്റ്റ് എന്‍ജിനീയര്‍-39, (ജനറല്‍-22, ഒ.ബി.സി-10, എസ്.സി-5, എസ്.ടി-2) പ്രോജക്റ്റ് സപ്പോര്‍ട്ട് സ്റ്റാഫ്-11(ജനറല്‍-8, ഒ.ബി.സി-2, എസ്.സി-1) എന്നിങ്ങനെ ആണ് ഒഴിവുകൾ. വിവിധ പ്രോജക്ട്ടുകളിലേക്കുള്ള കരാ൪ നിയമനം ആണ്. പരമാവധി 3 വര്‍ഷത്തേക്കാണ് കരാ൪ നിയമനം. ഓണ്‍ലൈ൯ ആയിട്ട് അപേക്ഷിക്കണം.
പ്രോജക്റ്റ് മാനേജര്‍(അക്കാദമിക്-ഫാക്കല്‍റ്റി): 2
യോഗ്യത: സയന്‍സ്/എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ പി.എച്ച്.ഡി, 4-8 വര്‍ഷത്തെ പരിചയം. ശമ്പളം: 64000 രൂപ. ഉയര്‍ന്ന പ്രായം: 50 വയസ്. അഭിമുഖ തീയതി: ഫെബ്രുവരി 17
പ്രോജക്റ്റ് മാനേജര്‍(ഇ-ഗവേന്‍സ്)1
ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ & നെറ്റ് വര്‍ക്കിംഗ് സെക്യൂരിറ്റി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ഇന്‍ഫര്‍മേഷ൯ ടെക്നോളജി/ ഇന്‍ഫര്‍മേഷ൯ ടെക്നോളജി മാനേജ്മെന്‍റ്/കമ്പ്യൂട്ടർ മാനേജ്മെന്‍റ്/ഇന്‍ഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രമെന്‍റേഷന്‍/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍റേഷനിൽ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്(ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് വേണം) 11-15 വര്‍ഷത്തെ പരിചയം. അഭിമുഖ തീയതി: ഫെബ്രുവരി 17
പ്രോജക്റ്റ് എന്‍ജിനീയര്‍: 39
(അക്കാദമിക് ഫാക്കല്‍റ്റി-7, സീനിയര്‍ വെബ് ഡെവലപ്പര്‍/വെബ് ഡെവലപ്പര്‍/സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍-31,
വെബ് ഡിസൈനര്‍-1):
യോഗ്യത അക്കാദമിക് ഫാക്കല്‍റ്റി വിഭാഗത്തിൽ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ & നെറ്റ് വര്‍ക്കിംഗ്/സെക്യൂരിറ്റി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ഇന്‍ഫര്‍മേഷ൯ ടെക്നോളജി/ഇന്‍ഫര്‍മേഷ൯ ടെക്നോളജി മാനേജ്മെന്‍റ്/കമ്പ്യൂടര്‍ മാനേജ്മെന്‍റ്/ഇന്‍ഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്‍റേഷ൯/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍റേഷനിൽ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് വേണം)
മറ്റ് രണ്ടു വിഭാഗങ്ങളില്‍ ഇതേ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ/ബി.ടെക്/എം.സി.എ/എം.ഇ/എം.ടെക്. വേണം. 3 വിഭാഗങ്ങളിലായി 2-5 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. അഭിമുഖം /ഓണ്‍ലൈ൯ പരീക്ഷ ഫെബ്രുവരി 17
പ്രോജക്റ്റ് സപ്പോര്‍ട്ട് സ്റ്റാഫ്: 11
(അക്കാദമിക്സ്-2, ഹ്യൂമന്‍ റിസോഴ്സ്-4, അഡ്മിനിസ്ട്രെഷ൯-1, അഡ്മിന്‍-റിസപ്ഷന്‍-1, അഡ്മിന്‍-കഫറ്റീരിയ-1, മെറ്റീരിയല്‍ മാനേജ്മെന്‍റ്-2)
യോഗ്യത: കുറഞ്ഞത് 50% മാര്‍ക്കോടെ ഉള്ള ബിരുദവും 3-7 വര്‍ഷത്തെ പരിചയവും. അഭിമുഖം/ഓണ്‍ലൈ൯ പരീക്ഷ ഫെബ്രുവരി 15.
കൂടുതൽ വിവരങ്ങൾ www.cdac.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അവസാന തിയതി : ജനുവരി 31