സി-ഡാക്കില്‍ 159 ഒഴിവുകൾ
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ (സി-ഡാക്) വിവിധ തസ്തികകളിലായി 159 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബംഗളൂരുവിലാണ് ഒഴിവ്.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 17.
ഒഴിവ്: പ്രോജക്ട് എൻജിനിയർ-90.
യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ ബിടെക്/എംസിഎ/തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം/പിഎച്ച്ഡി.
ഒഴിവ്: സീനിയർ പ്രോജക്ട് എൻജിനിയർ-25.
യോഗ്യത-ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ബിടെക്/എംസിഎ/തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എം.ടെക്/തത്തുല്യം/പിഎച്ച്ഡി.
ഒഴിവ്: വിസിറ്റിംഗ് ഫാക്കൽറ്റി/പാർട്ട് ടൈം ട്രെയിനഴ്സ്- 22.
യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബിഇ/ബിടെക്/എംസിഎ/ തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം/പിഎച്ച്ഡി.
മറ്റു തസ്തികകൾ, ഒഴിവ്: പ്രോജക്ട് മാനേജർ-2, പ്രോജക്ട് ഓഫീസർ-2, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്-8, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-3, ടെക്നിക്കൽ അസിസ്റ്റന്റ്-1, അഡ്മിൻ എക്സിക്യൂട്ടീവ്-4, സീനിയർ അസിസ്റ്റന്റ്-1, അസിസ്റ്റന്റ്-1.
കൂടുതൽ അറിയാൻ: www.cdac.in