തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

307
0
Share:

പത്തനംതിട്ട , വെണ്ണിക്കുളം ഗവണ്‍മെന്‍റ് പോളിടക്നെിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിന്‍ കീഴിലുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്നിഷ്യന്‍ ലെവല്‍ നാല്, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ (ടു, ത്രീ വീലര്‍), സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, ഡിടിഎച്ച് സെറ്റ് ടോപ് ബോക്സ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസ് ടെക്നീഷ്യന്‍, ഫീല്‍ഡ് ടെക്നീഷ്യന്‍ കംപ്യൂട്ടിംഗ് ആന്‍ഡ് പെരിഫറല്‍സ്, എല്‍ഇഡി ലൈറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍, നെറ്റ്വര്‍ക്കിംഗ് എന്‍ജിനീയ ര്‍, അസിസ്റ്റന്‍റ് സര്‍വെയര്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ ലെവല്‍ 4 എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. മൂന്ന് മാസമാണ് കോഴ്സുകളുടെ ദൈര്‍ഘ്യം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.

താത്പര്യമുള്ളവര്‍ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2651428.

Share: