കരിയേർസ് ആപ് : 70 കോടിയുടെ ബീറ്റ ഗ്രൂപ് സ്റ്റാർട്ട് അപ്

Share:

മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻറെ ഡിജിറ്റൽ വിദ്യാഭ്യാസ വികസനത്തിനായി ബീറ്റ ഗ്രൂപ്പ് 70 കോടി രൂപയുടെ ( 10 മില്യൺ ഡോളർ ) പദ്ധതി തയ്യാറാക്കുന്നതായി ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ രാജ്‌മോഹൻ പിള്ള അറിയിച്ചു.
“ലോകം ഒരു പുതിയ മാറ്റത്തിലേക്ക് കുതിക്കുകയാണ്. ഡിജിറ്റൽ ട്രാൻസിഷൻ, ലോകത്തിൻറെ പുതിയ വ്യവസായ വിപ്ലമായി കരുതണം.

                                                                                                                        രാജൻ പി തൊടിയൂർ , ഡോ. രാജ്‌മോഹൻ പിള്ള ,റിഷി പി രാജൻ

വിദ്യാഭ്യാസ- തൊഴിൽ മേഖലയിലാണ് ഏറ്റവുമധികം മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നത്.  രണ്ടായിരം കോടി രൂപയുടെ ഫണ്ടിംഗ് ലഭിച്ചിട്ടുള്ള ബൈജുസ് ആപ് വിദ്യാഭ്യാസ മേഖയിലെ പുതിയ വിജയ മന്ത്രമായി മാറിക്കഴിഞ്ഞു. 34 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കരിയർ മാഗസിൻ കേരളത്തിൻറെ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടാക്കിയത്. ഗൾഫ് രാജ്യങ്ങളിലും കരിയർ മാഗസിൻ പതിപ്പ് ഇറങ്ങി. തൊഴിൽ തേടുന്നവർക്കൊരു വിജയ സൂക്തമായിരിക്കും കരിയേഴ്സ് അപ്”. അദ്ദേഹം പറഞ്ഞു.

1984 ൽ കരിയർ മാഗസിന് എൻഞ്ചൽ സപ്പോർട്ട് നൽകിയത് എൻറെ അമ്മാവനും വ്യവസായ പ്രമുഖനുമായ കെ. രവീന്ദ്രനാഥൻ നായർ ( ജനറൽ പിക് ചേഴ്‌സ് ) ആയിരുന്നു. അതുകൊണ്ടുതന്നെ റിഷി പി രാജൻ ‘കരിയേർസ് ആപ്’ ഡിജിറ്റൽ പദ്ധതിയുമായി സമീപിച്ചപ്പോൾ അതേക്കുറിച്ചു പഠിക്കുകയും പദ്ധതി ഏറ്റെടുക്കുവാൻ ബീറ്റ ഗ്രൂപ്പ് തയ്യാറാകുകയുമായിരുന്നു. പുതിയ തലമുറയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് പിൻബലം നൽകുക എന്നത് ബീറ്റ ഗ്രൂപ്പിൻറെ പുതിയ പദ്ധതിയാണ്. ഇതിനായി ഒരു ബില്യൺ ഡോളറിൻറെ പദ്ധതിയാണ് ബീറ്റ ഗ്രൂപ് തയ്യാറാക്കുന്നത്.

Share: