” തൊഴിൽ-വിദ്യാഭ്യാസ – മാധ്യമ മേഖലക്ക് രാജൻ പി. തൊടിയൂർ നൽകിയ സംഭാവനകൾ കാലത്തിന് മായ്ക്കാനാവില്ല” – ബി എസ് ബാലചന്ദ്രൻ

Share:


തൊഴിൽ – വിദ്യാഭ്യാസ-മാധ്യമ  മേഖലകളിലെ  നൂതന പ്രവണതകൾ ഉൾക്കൊള്ളാനും അത് കേരളത്തിലും ലോകത്തിൻറെ പലഭാഗങ്ങളിലും എത്തിക്കുവാനും നാല് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പി തൊടിയൂർ നടത്തുന്ന ശ്രമങ്ങളും അതിലൂടെ മാനവ സമൂഹത്തിനു നൽകിയ സംഭാവനകളും കാലത്തിനു മായ്ക്കാനാവില്ലെന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കവടിയാറിലുള്ള സദ് ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ  പുരസ്ക്കാരം നൽകി രാജൻ പി. തൊടിയൂരിനെ ആദരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് രാജൻ പി തൊടിയൂർ തുടങ്ങിവെച്ച ‘കരിയർ മാഗസിൻ’

ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ, രാജൻ പി. തൊടിയൂരിനെ  ആദരിച്ചപ്പോൾ. 

കേരളത്തിലെ തൊഴിൽ രഹിത സമൂഹത്തിനു നൽകിയ അറിവും  ആത്‌മബലവും വിശ്വാസവും തന്നെപ്പോലെ അനേകായിരങ്ങൾക്ക് സർക്കാർ ജോലി നേടിയെടുക്കാൻ സഹായകമായതായും അതിനു കടപ്പെട്ടിരിക്കുന്നതായും പുരസ്‌ക്കാര ജേതാവും കവിയുമായ മധു കാവുങ്കൽ പറഞ്ഞു.

വിദ്യാഭ്യാസം , തൊഴിൽ ബോധവൽക്കരണം , സാക്ഷരത, നവമാധ്യമ  പ്രവർത്തനങ്ങൾ എന്നിവയിലൂടെ  കേരളജനതക്ക് പുതുവെളിച്ചം പകർന്ന അസാധാരണ വ്യക്തിത്വമാണ് രാജൻ പി തൊടിയൂർ എന്ന്  ഭാരത് സേവക്  സമാജ് ജോയിൻറ് ഡയറക്ടർ സിന്ധു മധു പരിചയപ്പെടുത്തി.

രാജൻ പി തൊടിയൂർ 1984- ൽ ആരംഭിച്ച   മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം , ‘കരിയർ മാഗസിൻ’ നാൽപ്പതു വർഷങ്ങളായി  ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലന്വേഷകർക്ക് വഴികാട്ടിയായിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ഒരു പ്രസിദ്ധീകരണം റഷ്യ, ലെബനൻ, ജർമ്മനി , യു എ ഇ എന്നീ നാല് രാജ്യങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്.

കരിയർ മാഗസിൻറെ ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം ( www.careermagazine.in ) പുതു തലമുറക്ക് ഓൺലൈൻ പഠനത്തിനുള്ള മാർഗ്ഗമാണ്. ദക്ഷിണേന്ത്യയിലെ ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക്, ( www.telephoneedirectory .com )  ആദ്യത്തെ ഇ കോമേഴ്‌സ് പ്ലാറ്റഫോം ( www.kabooliwala.com ) മദ്ധ്യ പൂർവ്വ ഏഷ്യയിലെ ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( X Vision TV ) എന്നിവയ്ക്ക് രൂപകൽപ്പന നടത്തിയ രാജൻ പി തൊടിയൂർ ദുബായ് ഗവണ്മെൻറിൻറെ  മികച്ച മാദ്ധ്യമ പ്രവർത്തകൻ അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , ഫിലിം ക്രിട്ടിക്സ് അവാർഡ്, ഡോ.എ പി ജെ അബ്ദുൾകലാം ഇൻസ്പിറേഷൻ അവാർഡ് എന്നിവക്കർഹനായിട്ടുണ്ട് .

ഭാരതജനതയുടെ സമഗ്രവികസനത്തിനു വേണ്ടി 1952 ൽ രൂപം കൊണ്ട സംഘടനയാണ് ഭാരത് സേവക്  സമാജ്. പ്ലാനിംഗ് കമ്മീഷൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭാരത് സേവക്  സമാജിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഭാരത ചരിത്രത്തിലെ പ്രമുഖരായ പണ്ഡിറ്റ്  ജവാഹർലാൽ നെഹ്‌റു, ഗുൽസാരിലാൽ നന്ദ ,  ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയവരുടെ കഠിനാധ്വാനമാണുള്ളത്.

ഭാരത് സേവക്  സമാജ് പ്രൊജെക്ട് ഡയറക്ടർ മഞ്ജു ശ്രീകണ്ഠൻ സ്വാഗതവും  ഡയറക്ടർ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

 

Share: