സി ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

189
0
Share:

സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിമാനുസൃതമായ ഫീസ് സൗജന്യമായിരിക്കും. സ്റ്റെപന്‍ഡും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്.

അപേക്ഷ ഫോറം 30 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും 55 രൂപ മണിയോര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തിയതി 13.

ഫോണ്‍ 0471 2474720, 2467728.

Tagsc-apt
Share: