ക്യാമ്പ് അസിസ്റ്റൻറ് നിയമനം
കോഴിക്കോട് : മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റൻറ്നെ നിയമിക്കുന്നു.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 10 മണിക്ക് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവണം.
ഫോണ്‍: 0496-2536125, 9495368910.