ബസിൽ യാത്ര ചെയ്യുമ്പോൾ
-പ്രൊഫ.ബലറാം മൂസദ്
Inside the Bus
(ബസിനകത്ത് വെച്ച്)
(Mr. A യും Mr.B യും ബസില്‍വച്ച് പരിചയപ്പെടുകയാണ്)
Mr. A: How far are you travelling? (ഹൌ ഫാര്‍ ആ൪ യു ട്രാവലിംഗ്)
നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
Mr.B: Up to Kozhikodu (അപ് ടു കോഴിക്കോട്)
കോഴിക്കോട് വരെ
Mr.A: Do you belong to Kozhikodu ? (ഡു യു ബിലോങ്ങ് ടു കോഴിക്കോട് ?)
നിങ്ങളുടെ സ്ഥലം കോഴിക്കോടാണോ?
Mr.B: No I belong to Thrissur ( നോ ഐ ബിലോങ്ങ് ടു തൃശൂര്‍)
അല്ല തൃശൂര്‍
Mr.A: Where exactly in Thrissur? (വേര്‍ എക്സാക്റ്റ്ലി ഇന്‍ തൃശൂര്‍)
തൃശൂരിന്‍റെ ഏതു ഭാഗത്താണ്?
Mr.B: I am close to the Transport stand (ഏം ക്ലോസ് ടു ദ ട്രാന്‍സ്പോര്‍ട്ട് സ്റ്റാ൯ഡ്)
ഞാന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിന്‍റെ അടുത്താണ് താമസിക്കുന്നത്
Mr.A: Do you know one C.P. Devassy there? He is my friend.
(ഡു യു നോ വണ്‍ സി.പി.ദേവസ്സി ദേര്‍? ഹി ഈസ് മൈ ഫ്രണ്ട്)
അവിടെ നിങ്ങള്‍ക്ക് സി.പി. ദേവസ്സി എന്നൊരാളെ അറിയാമോ? അയാളെന്‍റെ ഒരു സുഹൃത്താണ്.
Mr.B: Is he is running a medical shop ( ഈസ് ഹി റണ്ണിംഗ് എ മെഡിക്കല്‍ ഷോപ്പ്)
ഒരു മെഡിക്കല്‍ സ്റ്റോ൪ നടത്തുന്ന ആളാണോ അദ്ദേഹം?
Mr.A: Exactly, Do you know him? (എക്സാറ്റ്ലി ഡു യു നോ ഹിം?)
അത് തന്നെ. നിങ്ങള്‍ക്കറിയാമോ അയാളെ?
Mr.B: Somewhat. I buy medicine from his shop occasionally. (സം വാട്ട്. ഐ ബൈ മെഡിസിന്‍ ഫ്രം ഹിസ് ഷോപ്പ് ഒക്കേഷണലി)
കുറച്ചൊക്കെ. ഇടയ്ക്കൊക്കെ ഞാന്‍ അദ്ദേഹത്തിന്‍റെ കടയില്‍ നിന്നു മരുന്ന് വാങ്ങാറുണ്ട്.
Mr.A: Will you convey my regards to him? Tell him that Mohan , his journalist friend , sends his regards to him ( വില്‍ യു കണ്‍വെയ് മൈ റിഗാഡ്സ് ടു ഹിം? ടെലിം മോഹന്‍, ഹിസ് ജേര്‍ണലിസ്റ്റ് ഫ്രെ൯ഡ്, സെ൯ഡ്സിസ് റിഗാഡ്സ് ടു ഹിം)
അയാളോട് എന്‍റെ അന്വേഷണങ്ങള്‍ അറിയിക്കാമോ? അയാളുടെ പത്രപ്രവര്‍ത്തക സുഹൃത്തായ മോഹ൯ അന്വേഷിച്ചതായി പറഞ്ഞാല്‍ മതി.
Mr.B: Definitely (ഡഫിനിറ്റ്ലി) തീര്‍ച്ചയായും
Mr.A: If I am not inquisitive, where do you work? (ഈഫ് അയം നോട്ട് ഇനക്വിസിറ്റീവ് വേര്‍ ഡു യു വേര്‍ക്ക്?)
ഞാന്‍ അതിരുകടന്ന ജിജ്ഞാസ കാണിക്കുകയാണെന്ന് തെറ്റിദ്ധരിക്കില്ലെങ്കില്‍, നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നു പറയാമോ?
Mr.B: I work in the P.W.D ( ഐ വര്‍ക്ക് ഇ൯ ദ പി.ഡബ്ലിയു ഡി)
ഞാന്‍ പൊതുമരാമത്തു വകുപ്പിലാണ് ജോലി ചെയ്യുന്നത്.
Mr.A: As? (ഏസ്?) ഏതു നിലയില്‍?
Mr.B: I am an overseer in the P.W.D. (അയം ഏനോവസിയര്‍ ഇന്‍ ദ പി.ഡബ്ലിയു ഡി) ഞാന്‍ പൊതുമരാമത്തു വകുപ്പില്‍ ഒരു ഓവര്‍സിയര്‍ ആണ്.
Mr.A: Where do you work now? (വേര്‍ ഡൂയു വേര്‍ക്ക് നൌ)
നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ജോലി ചെയ്യുന്നത്?
Mr.B: I work in Wynad ( ഐ വേര്‍ക്ക് ഇ൯ വയനാട്)
ഞാന്‍ വയനാട്ടിലാണ് ജോലി ചെയ്യുന്നത്
Mr.A: How is life there? How is the climate? (ഹൌ ഈസ് ലൈഫ് ദേര്‍? ഹൌ ഈസ് ദ ക്ലൈമറ്റ്)
അവിടെ ജീവിതമൊക്കെ എങ്ങിനെ? കാലാവസ്ഥയോ?
Mr.B: Oh it is all right. The climate there is just like anywhere else in Kerala. It is not the old Wynad now. It is very much changed (ഓ ഇറ്റീസ് ഓള്‍റൈറ്റ്. ദ ക്ലൈമറ്റ് ദേര്‍ ഈസ് ജസ്റ്റ് ലൈക് എനിവേ൪ എല്‍സ് ഇ൯ കേരള. ഇറ്റീസ് നോട് ദ ഓള്‍ഡ് വയ്നാട്. നൌ ഇറ്റീസ് വെരിമച്ച് ചേഞ്ച്ഡ് )
ഓ കുഴപ്പമൊന്നുമില്ല അവിടത്തെ കാലാവസ്ഥ കേരളത്തില്‍ എവിടേയുമുള്ളപോലെതന്നെ. ഇപ്പോള്‍ പഴയ വയനാടൊന്നുമല്ല. ആകെ മാറിയിരിക്കുന്നു.
Mr.A: Do you stay with family? (ഡൂയു സ്റ്റേയ് വിത്ത് ഫാമിലി?)
നിങ്ങള്‍ കുടുംബ സഹിതമാണോ താമസിക്കുന്നത്?
Mr.B: No. I stay alone. My family is at Thrissur (നോഐ സ്റ്റേയ് എലോണ്‍. മൈ ഫാമിലി ഈസ് അറ്റ് തൃശൂര്‍)
അല്ല, ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്നു. എന്‍റെ കുടുംബം തൃശ്ശൂരില്‍ താമസിക്കുന്നു
Mr.A: What about food and all that? (വാട്ട് എബൌട്ട് ഫുഡ് ആന്‍ഡ് ആള്‍ ദാറ്റ്?)
ഭക്ഷണത്തിന്‍റെയും മറ്റും കാര്യമോ?
Mr.B: I stay with my friends. We have a mess there.(ഐ സ്റ്റേയ് വിത്ത് മൈ ഫ്രണ്ട്സ്. വീ ഹേവ് എ മെസ്സ് ദേര്‍)
ഞാന്‍ കൂട്ടുകാരുമൊത്താണ് താമസിക്കുന്നത്. അവിടെ ഭക്ഷണത്തിനുള്ള ഏര്‍പ്പാടുണ്ട്.
Mr.A: You go home every week end, I suppose ( യു ഗോ ഹോം എവരി വീക്കെന്റ്റ്, ഐ സപ്പോസ്)
ഓരോ വാരാന്ത്യത്തിലും വീട്ടിലേക്കു പോകും,അല്ലേ?
Mr.B: No.Only once in a month. (നോ ഓണ്‍ലി വണ്‍സിന്നെ മന്‍ത്) ഇല്ല. മാസത്തിലൊരിക്കല്‍ മാത്രം.
. Mr A: How old are you now?(ഹൌ ഓള്‍ഡാ൪ യു നൌ?) നിങ്ങള്‍ക്കിപ്പോള്‍ എത്രപ്രായമായി?
Mr.B: I am nearing thirty (അയം നിയറിംഗ് തേട്ടി) എനിക്ക് വയസ്സ് മുപ്പതോടടുത്തുവരുന്നു
Mr A: So you are on the right side of thirty? I am on the wrong side.(സോ യു ആര്‍ സ്റ്റില്‍ ഓണ്‍ ദ റൈറ്റ് സൈഡ് ഓഫ് തേട്ടി. അയം ഓണ്‍ ദ റോങ്ങ് സൈഡ്
അപ്പോള്‍ നിങ്ങള്‍ മുപ്പതിന്‍റെ ഇപ്പുറത്താണല്ലോ? ഞാന്‍ അപ്പുറത്താണ്.(വയസ്സു പറയുമ്പോള്‍ right side/wrong side എന്നത് ഇംഗ്ലീഷിലെ ഒരു രസിക൯ പ്രയോഗമാണ്. അതിനു നേരെ തര്‍ജ്ജമ മലയാളത്തിലില്ല)
Mr A: What is your father? (വാട്ടീസ് യോ ഫാദര്‍?) നിങ്ങളുടെ അച്ഛന്‍ എന്തു ചെയ്യുന്നു?
Mr.B: My father is a teacher. He is about to retire.
മൈ ഫാദര്‍ ഈസെ ടീച്ചര്‍. ഹി ഈസ് എബൌട്ടു റിട്ടയ൪
എന്‍റെ അച്ഛന്‍ അദ്ധ്യാപകനാണ്. അദ്ദേഹം അടുത്തു റിട്ടയര്‍ ചെയ്യും.
Mr A: Is your wife working? (ഈസ് യോ വൈഫ് വേര്‍കിംഗ്?)
നിങ്ങളുടെ ഭാര്യ ജോലിക്കു പോകുന്നുണ്ടോ?
Mr. B: No, Luckily I have a full-time wife! (നോ. ലക്കിലി ഐ ഹാവ് ഏ ഫുള്‍ടൈം വൈഫ്)
ഇല്ല. ഭാഗ്യമെന്നുപറയട്ടെ എനിക്ക് ഒരു മുഴുവ൯ സമയ ഭാര്യയാണുള്ളത്!
Mr. A: How many children have you? (ഹൌമെനി ചില്‍ഡ്ര൯ ഹേവ് യൂ?)
നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട്?
Mr. B: Three. Two boys and a girl. (ത്രീ. ടൂ ബോയ്സ് ഏന്‍ഡ് ഏ ഗേള്‍,)
മൂന്ന്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.
Mr. A: Do they go to school? (ഡൂ ദേ ഗോ ടു സ്കൂള്‍?)
അവര്‍ സ്കൂളില്‍ പോകുന്നുണ്ടോ?
Mr. B: Only the eldest. The other two are just kids. (ഒണ്‍ലി ദ എല്‍ഡസ്റ്റ്. ദ അദര്‍ ടു ആ൪ ജസ്റ്റ് കിഡ്സ്)
മൂത്തതുമാത്രം. മറ്റു രണ്ടു പേരും കൊച്ചുകുട്ടികളാണ്.
Mr. A: Is the school ക്ലോസ്? ( ഈസ് ദ സ്കൂള്‍ ക്ലോസ്?)
സ്കൂള്‍ അടുത്തുതന്നെയാണോ?
Mr. B: Yes. Just a few yards, that is all. (യെസ്. ജസ്റ്റ് ഏ ഫ്യൂ യാര്‍ഡ്‌സ് ദേറ്റീസോള്‍)
അതെ, ഏതാനും വാര മാത്രം.
Mr. A: I think it is time for me to get down. By the way, youdidn’t tell me your name.
(ഐ തിങ്ക് ഇറ്റീസ് ടൈം ഫോര്‍ മി ടു ഗെറ്റ് ഡൌണ്‍. ബൈ ദ വെയ് യൂഡിന്‍ഡ് ടെല്‍ മി യ്വ നെയിം)
എനിക്ക് ഇറങ്ങേണ്ട സമയമായെന്ന് തോന്നുന്നു. ഇടയ്ക്ക് പറയട്ടെ , നിങ്ങള്‍ നിങ്ങളുടെ പേരു പറഞ്ഞില്ലല്ലോ.
Mr. B: I am John, K.S.John. (അയം ജോണ്‍.കെ. എസ്. ജോണ്‍)
എന്‍റെ പേര്‍ ജോണ്‍. കെ. എസ്. ജോണ്‍ എന്നാണ് മുഴുവ൯ പേര്‍
Mr. A: Thank you. Hope we will meet again. Thank you specially for the company. It was really a pleasure meeting you.
(തേങ്ക് യു. ഹോപ് വീ വില്‍ മീറ്റ് എഗന്‍. തേങ്ക് യു സ്പെഷ്യലി ഫോര്‍ ദ കമ്പനി. ഇറ്റ് വാസ് റിയലി എ പ്ലഷ൪ മീറ്റിംഗ് യു).
നന്ദി. നാം തമ്മില്‍ വീണ്ടും കാണുമെന്ന് ആശിക്കട്ടെ. നിങ്ങളുടെ കൂട്ടിന് പ്രത്യേകം നന്ദി. നിങ്ങളെ കണ്ടത് ഒരു വലിയ സന്തോഷം തന്നെ.
Mr. B: No. The pleasure was entirely mine. We will meet again . Okey! (നോ ദ പ്ലഷര്‍ വാസ് എന്‍ടയര്‍ലി മൈ൯. വീ വില്‍ മീറ്റ് എഗേ൯. ഓക്കെ.
സന്തോഷം എന്‍റെതായിരുന്നു. നമുക്കു വീണ്ടും കാണാം.
Mr. A: Okey (ഓക്കെ)
( Mr. A ബസില്‍ നിന്നിറങ്ങുന്നു)
(തുടരും)