ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ : 1284 ഒഴിവുകൾ

കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ 1284 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) അപേക്ഷ ക്ഷണിച്ചു.
കോബ്ലർ, ടെയ്‌ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്‌റ്റർ ട്രേഡുകളിലാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം. ട്രേഡ് ടെസ്‌റ്റ് ഉണ്ടാവും.
യോഗ്യത: പത്താംക്ലാസ് തത്തുല്യം.
പ്രായം: 18–-25.
അവസാന തീയതി : മാർച്ച് 27.
വിശദവിവരങ്ങൾക്ക് www.rectt.bsf.gov.in കാണുക.