ബ്ലൂ പ്രിൻറർ തസ്തികയിൽ ഒഴിവ്

Share:

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലൂ പ്രിൻറർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിൻറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01.01.2022ന് 18നും 41 വയസിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ ജനുവരി 17ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു.

Share: