590 ഒ​​​ഴി​​​വുകളിലേക്ക് ഭാ​​​ര​​​ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് അപേക്ഷ ക്ഷണിച്ചു

221
0
Share:

എ​​​ൻ​​​ജി​​​നി​​​യ​​​ർ ട്രെ​​​യി​​​നി: 

ഒഴിവുകൾ : 517

ഭാ​​​ര​​​ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ൻറെ സ​​​തേ​​​ണ്‍, സെ​​​ൻ​​​ട്ര​​​ൽ, ഈ​​​സ്റ്റ്, വെ​​​സ്റ്റ്, നോ​​​ർ​​​ത്ത്, നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് സോ​​​ണു​​​ക​​​ളിലായിരിക്കും നിയമനം. ​​​

കേ​​​ര​​​ള, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ക​​​ർ​​​ണാ​​​ട​​​ക, പു​​​തു​​​ച്ചേ​​​രി, ത​​​മി​​​ഴ്നാ​​​ട് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​തേ​​​ണ്‍ സോ​​​ണി​​​ൽ 131 ഒ​​​ഴി​​​വു​​​ണ്ട്.

2 വ​​​ർ​​​ഷത്തേക്കുള്ള ക​​​രാ​​​ർ നി​​​യ​​​മ​​​നം.  ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി നീ​​​ട്ടി​​​യേ​​​ക്കാം.
മാ​​​ർ​​​ച്ച് 13 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്/​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/​​​ഇ​​​ല​​​ക്‌ട്രോ​​​​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/​​​ടെ​​​ലി​​​ക​​​മ്യൂണി​​​ക്കേ​​​ഷ​​​ൻ/​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്‌ട്രിക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്/​​​കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്/​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ 55% മാ​​​ർ​​​ക്കോ​​​ടെ ബി​​​ഇ/​​​ബി​​​ടെ​​​ക്/​​​എം​​​ഇ/​​​എം​​​ടെ​​​ക് (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്).

പ്രാ​​​യ​​​പ​​​രി​​​ധി: ബി​​​ഇ/ ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക്: 28; എം​​​ഇ എം​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക്: 30.
സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ്.

ഫീ​​​സ്: 150+ജി​​​എ​​​സ്ടി (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്).

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വയുടെ അടിസ്ഥാനത്തിലായിരിക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് .

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: 27

ഭാ​​​ര​​​ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് യൂ​​​ണി​​​റ്റി​​​ൽ പ്രോ​​​ജ​​​ക്‌ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ, പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ (ഒ​​​ഫീ​​​ഷ്യ​​​ൽ ലാം​​​ഗ്വേ​​​ജ്) തസ്തികയിൽ 27 ഒഴിവുകളുണ്ട്.
താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം.
ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, സി​​​വി​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഒ​​​ഴി​​​വ്.
മാ​​​ർ​​​ച്ച് 14 വ​​​രെ ഓ​​​ണ്‍ലൈ നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ : 24 

സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ തസ്തികയിൽ 24 ഒ​​​ഴി​​​വുകളുണ്ട്.

കൊ​​​ച്ചി, ഗോ​​​ഹ​​​ട്ടി, ഡ​​​ൽ​​​ഹി, ശ്രീ​​​ന​​​ഗ​​​ർ, മും​​​ബൈ, ക​​​ർ​​​വാ​​​ർ, പോ​​​ർ​​​ട്ട്ബ്ലെ​​​യ​​​ർ, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.
മാ​​​ർ​​​ച്ച് 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

വിശദ വിവരങ്ങൾ www.bel-india.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: