ബ്യൂട്ടി തെറാപ്പിസ്റ്റ് ട്രെയിനിങ്ങ്
എറണാകുളം : ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി അസാപ് (ASAP )മുഖേന അസിസ്റ്റൻറ് ബ്യൂട്ടി തെറാപ്പിസ്റ്റ് ട്രെയിനിങ്ങ് നടത്തുന്നു. ജില്ലയിലെ 15 പേർക്കാണ് പരിശീലനം നൽകുന്നത്. എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ ട്രാൻസ്ജെൻഡർ ഐഡി കാർഡുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഒക്ടോബർ 20.
കൂടുതൽ വിവരങ്ങൾക്കായി എറണാകുളം ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0484 2425377