ബ്യൂട്ടീഷ്യന് കോഴ്സ്
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന് കോഴ്സിലേക്ക് അപേക്ഷിക്കാം.
18നും 45നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.
താത്പര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 0468 2270244, 2270243.