ബാര്‍ജ് സ്രാങ്ക് : ഒഴിവ്

Share:

എറണാകുളം: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബാര്‍ജ് സ്രാങ്ക് തസ്തികയിലേക്ക് ആറ് ഒഴിവുകള്‍ നിലവിലുണ്ട്.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി നാലിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായ പരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല).

വിദ്യാഭ്യാസ യോഗ്യത: സാക്ഷരത, കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ 2010 പ്രകാരം നല്‍കിയ നിലവിലെ മാസ്റ്റര്‍ ലൈസന്‍സ് (ഫസ്റ്റ് ക്ലാസ്/സെക്കന്‍ഡ് ക്ലാസ്).

Share: