പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ൽ ക്ലാ​​ർ​​ക്ക് : 12075 ഒഴിവുകൾ

322
0
Share:

പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ലെ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലെ നി​​യ​​മ​​ന​​ത്തി​​നാ​​യി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ബാ​​ങ്കിം​​ഗ് പേ​​ഴ്സ​​ണ​​ൽ സെ​​ല​​ക്‌ഷൻ (IBPS) ന​​ട​​ത്തു​​ന്ന പൊ​​തു​​പ​​രീ​​ക്ഷ​​യ്ക്ക്  സെപ്റ്റംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

12075 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

കാനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ , യൂക്കോ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ദേശസാൽകൃത ബാങ്കുകളിലായിരിക്കും നിയമനം.

പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ​​ക്കൊ​​പ്പം മ​​റ്റേ​​തെ​​ങ്കി​​ലും ബാ​​ങ്കി​​നും ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​നും ഇ​​തു​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ അ​​നുവദിച്ചിട്ടുണ്ട്.

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ബി​​രു​​ദം. അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ യോ​​ഗ്യ​​ത.
കം​​പ്യൂ​​ട്ട​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ക്കാ​​നും അ​​റി​​വു​​ള്ള​​വ​​രാ​​യി​​രി​​ക്ക​​ണം. കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​​സ്/​​ലാം​​ഗ്വേ​​ജി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ഡി​​പ്ലോ​​മ/​​ഡി​​ഗ്രി യോ​​ഗ്യ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ ഹൈ​​സ്കൂ​​ൾ/​​കോ​​ള​​ജ്/​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ത​​ല​​ത്തി​​ൽ കം​​പ്യൂ​​ട്ട​​ർ/​​ഐ​​ടി ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

അ​​പേ​​ക്ഷി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്തെ ഔ​​ദ്യോ​​ഗി​​ക ഭാ​​ഷാ​​പ​​രി​​ജ്ഞാ​​ന​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന​​യു​​ണ്ട്.

പ്രാ​​യം: 20-28 വ​​യ​​സ്. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്കാ​​ർ​​ക്ക് മൂ​​ന്നും വി​​ക​​ലാം​​ഗ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു ല​​ഭി​​ക്കും.

ഡി​സം​ബ​ർ മാ​​സ​​ത്തി​​ലാ​​ണ് പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ. ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഐ​​ബി​​പി​​എ​​സ് പൊ​​തു​​പ​​രീ​​ക്ഷ​​യി​​ൽ നേ​​ടു​​ന്ന സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടു​​ന്ന​​വ​​ർ​​ക്ക് ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന കോ​​മ​​ണ്‍ ഇ​​ന്‍റ​​ർ​​വ്യൂ ഉ​​ണ്ടാ​​കും. പൊ​​തു​​പ​​രീ​​ക്ഷ​​യി​​ലും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ലും ല​​ഭി​​ക്കു​​ന്ന മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഷോ​​ർ​​ട്ട് ലി​​സ്റ്റ് തയ്യാറാക്കും.

ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യ​​തി​​നാ​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രു സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​ലേ​​ക്കു മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക. ആ ​​സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​നു ബാ​​ധ​​ക​​മാ​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ൽ വേ​​ണം പൊ​​തു​​പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ.

ഓ​​ണ്‍​ലൈ​​നാ​​യാ​​ണു പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ടു മ​​ണി​​ക്കൂ​​റാ​​ണ് പ​​രീ​​ക്ഷാ സ​​മ​​യം. അ​​ഞ്ചു വി​​ഷ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 200 മാ​​ർ​​ക്കി​​ന്‍റെ പ​​രീ​​ക്ഷ​​യാ​​ണു ന​​ട​​ത്തു​​ന്ന​​ത്.

റീ​​സ​​ണിം​​ഗ്, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ്, ന്യൂ​​മ​​റി​​ക്ക​​ൽ എ​​ബി​​ലി​​റ്റി, ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​നെ​​സ്, കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്ഞാ​​നം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണു ചോ​​ദ്യ​​ങ്ങ​​ൾ. പ​​രീ​​ക്ഷ​​യ്ക്കു നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്കു​​ണ്ട്. പ​​രീ​​ക്ഷ​​യി​​ലെ ഓ​​രോ വി​​ഷ​​യ​​ത്തി​​നും നി​​ർ​​ദി​​ഷ്ട ക​​ട്ട് ഓ​​ഫ് മാ​​ർ​​ക്ക് നേ​​ട​​ണം. ടോ​​ട്ട​​ൽ വെ​​യി​​റ്റേ​​ജ് സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​പേ​​ക്ഷ​​ക​​രെ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ഷോ​​ർ​​ട്ട് ലിസ്റ്റ് ചെ​​യ്യു​​ന്ന​​ത്.

പ​​ട്ടി​​ക​​വി​​ഭാ​​ഗം, വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ, ന്യൂ​​ന​​പ​​ക്ഷ​​വി​​ഭാ​​ഗം, വി​​ക​​ലാം​​ഗ​​ർ എ​​ന്നി​​വ​​ർ​​ക്ക് കൊ​​ച്ചി, തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ട​​ങ്ങി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ല​​ഭി​​ക്കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 600 രൂ​​പ.
പ​​ട്ടി​​ക​​വി​​ഭാ​​ഗം, വി​​ക​​ലാം​​ഗ​​ർ, വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് 100 രൂ​​പ . ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്കു​​ന്പോ​​ൾ അ​​തി​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്ക്രീ​​നി​​ൽ ല​​ഭി​​ക്കും. ട്രാ​​ൻ​​സാ​​ക്ഷ​​ൻ പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ഇ-​​ര​​സീ​​തി​​ന്‍റെ പ്രി​​ന്‍റെ​​ടു​​ക്ക​​ണം.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ www.ibps.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: