ബാങ്ക് ഓഫ് മഹാരാഷ്ട്ര അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 551 ഒഴിവുകളാണുള്ളത് .
ജനറൽ ഓഫീസർ: 500 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് സിഎ/സിഎംഎ/ സിഎഫ്എ. ജിഎഐഐബി ആൻഡ് സിഎഐഐബി യോഗ്യത അഭികാമ്യം. സ്കെയിൽ രണ്ട് തസ്തികയ്ക്ക് മൂന്നു വർഷവും സ്കെയിൽ മൂന്ന് തസ്തികയ്ക്ക് അഞ്ചു വർഷവും പ്രവൃത്തിപരിചയം വേണം.
പ്രായം: സ്കെയിൽ രണ്ട്: 25- 35 വയസ്. സ്കെയിൽ മൂന്ന്: 25-38 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനസൃത വയസിളവുണ്ട്.
ഫോറക്സ്/ ട്രഷറി ഓഫീസർ, ഒഴിവ്: 25.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദവും ബിസിനസ്/ മാനേജ്മെന്റ്/ ഫിനാൻസ്/ ബാങ്കിംഗിൽ ബിരുദാനന്തരബിരുദവും. ഫോറക്സിൽ സർട്ടിഫിക്കറ്റ്/ IIBF/JAIIB-CAII അഭികാമ്യം. നാല് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 26-32 വയസ്.
ചീഫ് മാനേജർ ക്രെഡിറ്റ്: ഒഴിവ്- 15
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും സിഎ/സിഎംഎ/ സിഎഫ്എ യോഗ്യതയും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 50 ശമതാനം മാർക്കോടെ ബിരുദാനന്തരബിരുദം. പത്ത് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 40 വയസ് കവിയരുത്.
മറ്റ് ഒഴിവുകൾ: എജിഎം- 3
(ബോർഡ് സെക്രട്ടറി & കോർപറേറ്റ് ഗവേണൻസ്-1, ഡിജിറ്റൽ ബാങ്കിംഗ്-1, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-1). ചീഫ് മാനേജർ- എട്ട് (മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-1, മാർക്കറ്റ് ഇക്കണോമിക്സ് അനലിസ്റ്റ്-1, ഡിജിറ്റൽ ബാങ്കിംഗ്- 2, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ്-1, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ-1, ഡിസാസ്റ്റർ മാനേജ്മെന്റ്-1, പബ്ലിക് റിലേഷൻ ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ-1).
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്. ഓണ്‍ലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാ കേന്ദ്രമുള്ളത്.
അപേക്ഷാ ഫീസ്: 1180 രൂപ. എസ്എസി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 118 രൂപയാണ് ഫീസ്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദവവിരങ്ങൾക്ക് www.bankofmaharastra.in എന്ന വെബ്സൈറ്റിൽ.
അവസാന തീയതി: ഡിസംബർ 23.