ലക്ഷ്മി വിലാസ് ബാങ്കിൽ പ്രൊബേഷണറി ഓഫീസർ

273
0
Share:

ലക്ഷ്മി വിലാസ് ബാങ്ക് ( ചെന്നെെ ) പ്രൊബേഷണറി ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓൺലെെൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

യോഗ്യത: 60% മാർക്കോടെ നേടിയ റെഗുലർ ബിരുദം.

പ്രായം: 1-12-2018 ന് 20-28 വയസ്. 1990 ഡിസംബർ രണ്ടിനും1998 ഡിസംബർ ഒന്നിനും ഇടയിൽ ജനിച്ചിരിക്കുന്നവരായിരിക്കണം.

അപേക്ഷ ഫീസ്: 700 രൂപ. ഓൺലെെനായി വേണം ഫീസ് അടയ്ക്കാൻ.
എഴുത്തുപരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ജനുവരി 13 നു ശേഷം ബാങ്ക് വെബ്സെെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
വിശദമായ സിലബസിനും അപേക്ഷ അയയ്ക്കുന്നതിന്‍റെ മാർഗനിർദേശങ്ങൾക്കുമായി
www.lvbank.com എന്ന വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.

Share: