ബെംഗളൂരു മെട്രോയില്‍ 80 ഗ്രാജുവേറ്റ് എന്‍ജിനീയ൪
കേന്ദ്ര സര്‍ക്കാരിന്‍റെയും കര്‍ണാടക സര്‍ക്കാരിന്‍റെയും സംയുക്തസംരഭമായ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ (ബി.എം.ആര്‍.സി.എല്‍) ഗ്രാജ്വേറ്റ് എന്‍ജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: BMRCL/46/ADM/2014/O&M. ആകെ 80 ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് കന്നഡ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. എഴുത്ത് പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: 50% മാര്‍ക്കോടെ സിവിൽ എന്‍ജിനീയറിങ്ങ് ബിരുദം.
പ്രായം: 15.12.2017 നു 35 വയസ് കൂടരുത്.
അപേക്ഷാ ഫീസ്: 900 രൂപ. എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 400 രൂപ
അപേക്ഷിക്കേണ്ട വിധം: www.bmrc.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
ഓണ്‍ലൈ൯ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15