പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

293
0
Share:
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ബിരുദാനന്തര ബിരുദ പരീക്ഷ പാസായവര്‍ക്ക് യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്  പരീക്ഷകളില്‍ പരിശീലനം നേടുന്നതിന് എന്‍ജിനീയറിംഗ്/മാനേജ്‌മെന്റ് കോഴ്‌സുകളിലെ ഉപരിപഠനത്തിനുള്ള  ഗേറ്റ്/മാറ്റ്  പരീക്ഷകളില്‍ പരിശീലനം നേടുന്നതിനുള്ള ധനസഹായത്തിന് (2018-19) പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്,  ഗേറ്റ്/മാറ്റ്   തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും, അഞ്ച് വര്‍ഷ സേവന പാരമ്പര്യവും, മുന്‍വര്‍ഷങ്ങളില്‍ മികച്ച റിസല്‍ട്ട് ഉണ്ടാവുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. www.eep.bcdd.kerala.gov.in  എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. അവസാന തിയതി 30 വൈകിട്ട് അഞ്ച്. വെബ്‌സൈറ്റ്: www.bcdd.kerla.gov.in
Share: