ആയൂർവേദ തെറാപ്പിസ്റ്റ് ഒഴിവ്

തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ആയൂർവേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ കാഴ്ച വൈകല്യമുളളവർക്ക് സംവരണം ചെയ്തിട്ടുളള ഒരു താൽക്കാലിക ഒഴിവുണ്ട്.
എസ്എസ്എൽസിയും ആയൂർവേദ തെറാപ്പിസ്റ്റ് പരിശീലനവുമാണ് യോഗ്യത. താൽപര്യമുളളവർ ആഗസ്റ്റ് 20 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.