ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച്ച 6ന്

270
0
Share:

കോഴിക്കോട് : സിവില്‍സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.

ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് കോഴ്സ് പാസ്സായവര്‍ക്കും ബിഫാം ആയുര്‍വ്വേദ ബിരുദധാരികള്‍ക്കും പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0495 2371486.

Share: