ആയുർവേദ കോളേജിൽ അധ്യാപക തസ്തിക

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ആയുർവേദത്തിലെ ദ്രവ്യഗുണവിജ്ഞാനം, രചനാശരീരം, പ്രസൂതിതന്ത്ര, സിദ്ധാന്തസംഹിത സംസ്‌കൃതം വിഭാഗത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവ ഉണ്ടാവണം. പ്രവൃത്തി പരിചയം അഭിലഷണീയം.
കരാർ കാലാവധി ഒരു വർഷം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 26ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായെത്തണം.