ആയുര്‍വേദ തെറാപ്പിസ്റ്റ്; കൂടിക്കാഴ്ച 29ന്

Share:

പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള രണ്ട് തെറാപ്പിസ്റ്റുമാരുടെ (സ്ത്രീ) ഒഴിവിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കില്‍ കരാര്‍ നിയമനം നടത്തുന്നു.
അപേക്ഷകര്‍ ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവരും 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.
യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് ഉച്ചകഴിഞ്ഞു മൂന്നിനു നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം.
ഫോണ്‍: 0468 2324337.

Share: