ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇൻറ്ർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിലെത്തണം.