ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി നിയമനം

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്കികയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സാണ് യോഗ്യത.
താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ നവംബർ 29ന് രാവിലെ 11 നു ഹാജരാകണം.