ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി

Share:

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ രണ്ട് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും.

യോഗ്യത:  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം.

താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്‌സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം ജൂൺ 14-ന് രാവിലെ 11-ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ എത്തണം.  രജിസ്‌ട്രേഷൻ രാവിലെ 10ന് ആരംഭിക്കും.

Share: