ആറോസ്കോളർ പദ്ധതി: ഒന്നര ലക്ഷം കുട്ടികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു

306
0
Share:

ന്യൂ ഡൽഹി : എൽ കെ ജി മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ് ലഭിക്കുന്ന ഓൺലൈൻ സ്കോളർഷിപ് പദ്ധതിയിൽ ( ആറോസ്കോളർ പദ്ധതി) രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചു ലക്ഷത്തോളം കുട്ടികൾ പങ്കെടുത്തതായും ഒന്നരലക്ഷം പേർ സ്കോളർഷിപ് നേടിയതായും അരബിന്ദോ സൊസൈറ്റി അറിയിച്ചു.

സ്വതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ അരബിന്ദോ ഘോഷ് ആരംഭിച്ച അരബിന്ദോ സൊസൈറ്റിയുമായി ചേർന്ന് കേരളത്തിൽ ‘കരിയർ മാഗസിൻ’  ആണ്  ഒറോസ്കോളർ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പരമാവധി കുട്ടികൾക്ക് സ്കോളർഷിപ് നൽകാനാണ് മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻ ‘ആറോ സ്കോളർ’ പദ്ധതിയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.

കുട്ടികളുടെ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുതകും വിധമാണ് പാഠ്യവിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്വിസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുമായി ചേർന്ന് ഒരുക്കിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയായ ഉത്തരമെഴുതുന്ന കുട്ടികൾക്കു പ്രതിമാസം 1000 രൂപ ഓൺലൈൻ ആയി ലഭിക്കും.
കൂടുതൽ വിവരങ്ങൾ : www.careermagazine.in/auro-scholar എന്ന ലിങ്കിൽ ലഭിക്കും. ഇതിലൂടെ സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാനും കഴിയും.

മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കുട്ടികൾക്ക്, അരബിന്ദോ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരം, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാല സന്ദർശനം, തുടങ്ങിയ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനി, പത്ര പ്രവർത്തകൻ, കവി, തത്വ ചിന്തകൻ, എന്നീ നിലകളിൽ ലോക പ്രശസ്തനായ ശ്രീ അരബിന്ദോയുടെ നൂറ്റി അൻപതാം ജന്മ വാർഷികത്തിൽ ആരംഭിച്ച സ്കോളർഷിപ് പദ്ധതി അഞ്ച് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. കേരളത്തിൽ നടപ്പാക്കുന്നന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സംഘടനകൾ, വ്യക്തികൾ , അദ്ധ്യാപകർ തുടങ്ങിയവരുടെ സഹകരണം പ്രതീക്ഷിക്കുന്നു. താൽപ്പര്യമുള്ളവർക്ക് info@careermagazine.in എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

Share: