അസി.പ്രൊഫസർ, ലക്ചറർ: താത്കാലിക നിയമനം

243
0
Share:

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ, ഇൻസ്ട്രുമെൻറെഷൻ വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ, ഇൻസ്ട്രുമെൻറെഷൻ വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ അഞ്ചിനും ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ ആറിനുമാണ് ഇൻറെർവ്യൂ.

താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നിശ്ചിത ദിവസം രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

കുടുതൽ വിവരങ്ങൾക്ക്: 0471-2491682.

Share: