അസിസ്റ്റൻറ് പ്രൊഫസർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിൻറെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻറ് മാനേജ്മെൻറിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെൻറിലെ അഡ്ഹോക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് ഒഴിവ്.
ഒന്നാം ക്ലാസ് എം.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജനുവരി 20ന് വൈകിട്ട് 5നകം അപേക്ഷ careers.cemp@gmail.com എന്ന വിലാസത്തിൽ അയക്കണം.
ജനുവരി 21ന് രാവിലെ 10ന് കോളേജിൽ വെച്ച് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും.
വിശദവിവരത്തിന് ഫോൺ: 9496156584, 9388068006