അസി. പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത : എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിൻറെ ഓഫീസിലാണ് ഇൻറർവ്യൂ.
വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.