അസിസ്റ്റൻറ് ഫോട്ടോഗ്രാഫർ

297
0
Share:

എറണാകുളം : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി ടി / എസ് സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റാണ് യോഗ്യത .

പ്രായപരിധി 20നും 30നും മദ്‌ധ്യേ .

അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം dio.ekm1@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സെപ്റ്റംബർ 25 ന് മുൻപായി അയയ്ക്കണം.

പ്രതിമാസ വേതനം 15,000 രൂപ . 2022 മാർച്ച് 31 വരെയാണ് കരാർ കാലാവധി

അപേക്ഷകർക്ക് സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിലുള്ള അറിവും ജില്ലയിൽ സ്ഥിരതാമസവുമുള്ള വ്യക്തിയുമായിരിക്കണം. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത് .

കൂടുതൽ വിവരങ്ങൾക്ക് : 0484 2354208

അസിസ്റ്റൻറ് ഫോട്ടോഗ്രാഫര്‍; വാക്ക്_ഇന്‍-ഇന്‍റര്‍വ്യൂ 27ന്

ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ്  ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 27ന് നടക്കും.

ഒരു ഒഴിവാണുള്ളത്. പ്ലസ് ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് പങ്കെടുക്കാം. ആലപ്പുഴ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം.

പ്രായം 20 നും 30 നും മധ്യേ.

സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം 15000 രൂപ. അഭിമുഖത്തിനു പുറമെ പ്രായോഗിക പരീക്ഷയും ഉണ്ടായരിക്കും.

ക്യാമറ, യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 27ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തണം.

ഫോണ്‍: 04772251349.

Share: