അസിസ്റ്റന്റ് മാനേജർ, ഓഫീസർ ഗ്രേഡ് എ ഒഴിവുകൾ
ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) ഒഴിവുകളിലേക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അപേക്ഷ ക്ഷണിച്ചു. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) 120 ഒഴിവുകളാണുള്ളത്.
ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ): 120 ഒഴിവ്. ജനറൽ: 80, ലീഗൽ: 16, ഇൻഫർമേഷൻ ടെക്നോളജി: 14, റിസേർച്ച്: 07, ഔദ്യോഗിക ഭാഷ: 03
ശന്പളം: 28,150 രൂപ – 55,600 രൂപ.
പ്രായം: 2021 ഡിസംബർ 31-ന് 30 വയസ് കവിയാൻ പാടില്ല. അപേക്ഷകർ 1992 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വികലാംഗർക്കു പത്തുവർഷവും ഇളവുണ്ട്.
യോഗ്യത:
അസിസ്റ്റന്റ് മാനേജർ ജനറൽ: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, നിയമത്തിൽ ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം, സിഎ, സിഎഫ്എ, സിഎസ്.
ലീഗൽ: അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിയമത്തിൽ ബിരുദം.
ഇൻഫർമേഷൻ ടെക്നോളജി: എൻജിനിയറിംഗിൽ ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / കന്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ കന്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ടെക്നോളജി / ഇൻഫർമേഷൻ എന്നിവയിൽ ബിരുദാനന്തര യോഗ്യതയുള്ള (കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി) ബിരുദം.
റിസേർച്ച്: അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)/ ഇക്കണോമെട്രിക്സിൽ ബിരുദാനന്തര ബിരുദം.
ഔദ്യോഗിക ഭാഷ: അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ സംസ്കൃതം/ ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ കൊമേഴ്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1000 രൂപ. മറ്റു വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.sebi.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 24.
കൂടുതൽ വിവരങ്ങൾക്ക് www.sebi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.