അസിസ്റ്റൻറ് എന്‍ജിനീയര്‍ ഒഴിവ്

കൊല്ലം : ജില്ലയിലെ പ്രോഗ്രാം ഇംപ്ലിമെൻറേഷന്‍ യൂണിറ്റിലേക്ക് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് കരാറടിസ്ഥാനത്തില്‍ അസിസ്റ്റൻറ് എന്‍ജിനീയറിനെ നിയമിക്കുന്നു. യോഗ്യത- ബിടെക് (സിവില്‍ എഞ്ചിനീയറിങ്). പ്രവൃത്തിപരിചയം അഭികാമ്യം.
പ്രതിമാസവേതനം: 36000 രൂപ.
സ്വയം തയ്യാറാക്കിയ അപേക്ഷ ആറുമാസത്തില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 31 വൈകിട്ട് നാലിനകം സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ, പ്രോഗ്രാം ഇംപ്ലിമെൻറേഷന്‍ യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 9847658979.