അസിസ്റ്റൻറ് തസ്തികയിൽ നിയമനം
കേരളസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്) സംവരണം ചെയ്തിട്ടുള്ള അസിസ്റ്റൻറ് താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ബി.എസ്.സി/ബികോം ഡിഗ്രി അല്ലെങ്കിൽ തത്തുല്യം . കന്നഡയും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം.
പ്രായം: 18നും 41നുമിടയിലായിരിക്കണം . നിയമാനുസൃത വയസിളവ് ലഭിക്കും. വേതനം: 27,800 രൂപ .
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ (കാഴ്ച പരിമിതർ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19ന് ഏറ്റവും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
കാഴ്ച പരിമിതരുടെ അഭാവത്തിൽ മൂക/ബധിര/അസ്ഥിവൈകല്യം ഉള്ളവരെയും പരിഗണിക്കും.