അസിസ്റ്റന്റ് മാനേജർ ഒഴിവ്
ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രണിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണുള്ളത് . ഇങ്ക് മാനുഫാക്ചറിംഗ് യൂണിറ്റിൽ നാലും രാജ്ഭാഷാ വിഭാഗത്തിൽ മൂന്നും .
യോഗ്യത:
അസിസ്റ്റന്റ് മാനേജർ (ഇങ്ക് മാനുഫാക്ചറിംഗ് യൂണിറ്റ്) കെമിക്കൽ എൻജിനിയറിംഗ് / പോളിമർ സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദം. രണ്ടു വർഷം മുൻപരിചയം.
അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ) ഹിന്ദി/ഹിന്ദി ട്രാൻസ്ലേഷനിൽ മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ സംസ്കൃതത്തിൽ മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. രണ്ടു വർഷം മുൻപരിചയം.
പ്രായം: 31 വയസിൽ താഴെ. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 300 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും വനിതകൾക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ Bharatiya Reserve Bank Note Mudran Private Limited എന്ന പേരിൽ മാറാവുന്ന ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽനിന്നും ഡിമാൻഡ് ഡ്രാഫ്റ്റായി വേണം ഫീസ് അടയ്ക്കാൻ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോമിന്റെ മാതൃക www.brbnml.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിഡി എന്നിവ സഹിതം അപേക്ഷിക്കണം.
വിലാസം: The Director (F&A), Bharatiya Reserve Bank Note Mudran Private Limited, Corporate Office, No.3&4, I Stage, I Phase, BTM Layout, Bannerghatta Road, Post Box No. 2924, D.R. College P.O., bengaluru560 029.
അപേക്ഷ കവറിനു പുറത്ത് തസ്തിക വ്യക്തമാക്കണം.
വെബ്സൈറ്റിൽ നല്കിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.