അസ്സെസ്മെന്‍റ് സര്‍വ്വേ എന്യുമറേറ്റര്‍

Share:

എറണാകുളം : ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ്‌ ക്യാച്ച് അസ്സെസ്മെന്‍റ് സര്‍വ്വേ എന്യുമറേറ്ററെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇന്‍റര്‍വ്യൂവിന് അപേക്ഷ ക്ഷണിച്ചു.

താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഫിഷറീസ് സയന്‍സ് ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. മത്സ്യമേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം .

പ്രസ്തുത ഒഴിവിലേക്ക് പ്രായം, മേല്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും സഹിതം ജൂലൈ 12-ന് രാവിലെ 11.00 -ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ(മേഖല) ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്‍റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2394476.

Tagssurvey
Share: