ആശ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു

കാസർഗോഡ്: മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ 12 വാര്‍ഡുകളിലേക്ക് ആശ വര്‍ക്കര്‍മാരെ തിരഞ്ഞെടുക്കുന്നു. 25 നും 45 നും മധ്യേ പ്രായമുള്ള ,മധൂര്‍ ഗ്രാമപഞ്ചായത്തു പരിധിയിലെ സ്ഥിരതാമസക്കാരായ സ്ത്രീകളെയാണ് പരിഗണിക്കുക.
ജനങ്ങള്‍ക്കിടയില്‍ മികച്ച ആശയ വിനിമയ ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായിരിക്കണം. ചുരുങ്ങിയത് എസ്.എസ്.എല്‍.സി യെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
ഒക്ടോബർ 16ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചയിലൂടെ യോഗ്യരായവരെ തിരഞ്ഞെടുക്കും.
ഫോണ്‍: 04994230427