ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക് : രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നടത്താം
ആർട്ടിസാൻ സമൂഹത്തിൻറെ സമഗ്രവികസനം ദ്രുതഗതിയിലാക്കുന്നതിനും തൊഴിൽ -വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനുമായി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ , തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ , കോവിഡ് 19 സാഹചര്യം കണക്കിലെടുത്തു ഒക്ടോബർ 31 വരെ നടത്താമെന്ന് കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു.
കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ തിരുവനന്തപുരം ( 0471 – 2302746) , കൊല്ലം (0474 – 2743903) , എറണാകുളം (0484- 2539956 ), കോഴിക്കോട് ( 0495- 2365254 ) , ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷാ ഫോറം ഒക്ടോബർ 31 നകം സമീപത്തുള്ള അക്ഷയ കേന്ദ്രത്തിൽ പൂരിപ്പിച്ചു നൽകി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാവരും അവിടെനിന്നും ലഭിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതും അതിൻറെ പകർപ്പ് mdkadco@gmail.com എന്ന പേരിൽ ഇ മെയിൽ ചെയ്യുകയോ , മാനേജിങ് ഡയറക്ടർ , കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ , സ്വാഗത് , ടി സി 12 / 755 , ലോ കോളേജ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യേണ്ടതാണെന്ന് ചെയർമാൻ അറിയിച്ചു. ഇതുവരെ വാങ്ങിയിട്ടുള്ള അപേക്ഷാ ഫോറത്തിന് ഒക്ടോബർ 31 ശേഷം സാധുത ഉണ്ടായിരിക്കുന്നതല്ല.