ആരോഗ്യ കേരളത്തില്‍ ഒഴിവുകൾ

Share:

വയനാട്: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യകേരളം, വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു.

തസ്തികകളും യോഗ്യതയും:

സ്റ്റാഫ് നഴ്‌സ്- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബി.എസ്.സി. നഴ്‌സിങ്/അംഗീകൃത നഴ്‌സിങ് സ്‌കൂളില്‍ നിന്നും ജി.എന്‍.എം. കോഴ്‌സ് ഇവയില്‍ ഏതെങ്കിലും പാസ്സാവണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ലാബ് ടെക്‌നീഷ്യന്‍- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രജിസ്‌ട്രേഷന്‍.
റേഡിയോഗ്രാഫര്‍- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു രണ്ട് വര്‍ഷത്തെ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രജിസ്‌ട്രേഷന്‍.
ഫാര്‍മസിസ്റ്റ്- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡി.ഫാം/ ബി.ഫാം പാസ്സായ ശേഷം കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍- അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം. പി.ജി.ഡി.സി.എ. കോഴ്‌സ്.
ജെ.എച്ച്.ഐ- ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡ്‌പ്ലോമ കോഴ്‌സ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

പ്രായപരിധി 01.04.2020 ന് 40 വയസ്സ് കവിയരുത്. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയുടെ മുകള്‍ ഭാഗത്ത് വ്യക്തമാക്കണം.

യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റികളുടെ പകര്‍പ്പ് സഹിതം ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം dpmwyndhr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കില്ല.

Share: