കരസേന റിക്രൂട്ട്മെൻറ് റാലി
ഡിസംബര്‍ 2 മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന കരസേന റിക്രൂട്ട്മെൻറ് റാലിക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. താഴെ പറയുന്ന തസ്തികളിലേക്കാണ് റാലി നടത്തുന്നത്.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി,
പ്രായം: 17½ – 21
വിദ്യാഭ്യാസ യോഗ്യത: 10 പാസ് – (45% മാർക്ക് )
സോള്‍ജ്യര്‍ ടെക്നിക്കല്‍,
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (50% മാർക്ക് )
സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍,
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (60% മാർക്ക് )
സോള്‍ജ്യര്‍ ട്രേഡ്‌സ്മെന്‍,
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10 /ഐ ടി ഐ പാസ്
സോള്‍ജ്യര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്)
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (50% മാർക്ക് )
വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഇതേ വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തത്തേണ്ടത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
നവംബർ 16 വരെ അപേക്ഷിക്കാം.
റിക്രൂട്മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ സഹായ വാഗ്ദാനങ്ങളിൽപെട്ട് വഞ്ചിതരാകരുതെന്ന് ആർമി റിക്രൂട്ടിങ് ഓഫിസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.