കരസേനയിൽ ബിരുദധാരികള്‍ക്ക് അവസരം

Share:

ഇന്ത്യന്‍ ആര്‍മി ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ (എസ്.എസ്.സി) എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീം കോഴ്‌സിൽ ചേരാന്‍ താല്പര്യമുള്ള എന്‍.സി.സി വിദ്യാര്‍ത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവുകള്‍: എന്‍.സി.സി പുരുഷന്‍മാര്‍ -50 (ജനറല്‍ വിഭാഗം-45, യുദ്ധത്തില്‍ പരിക്കേറ്റ കരസേന ഉദ്യോഗസ്ഥര്‍-5)
എന്‍.സി.സി സ്ത്രീകള്‍-5 (ജനറല്‍ വിഭാഗം-4, യുദ്ധത്തില്‍ പരിക്കേറ്റ കരസേന ഉദ്യോഗസ്ഥര്‍-1)
എന്നിങ്ങനെയാണ്

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം
പ്രായം: 19 മുതല്‍ 25 വയസുവരെ.
1-1-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2നും 2002 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിൻറെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഫെയ്‌സ-1, ഫെയ്‌സ്-2 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി അഭിമുഖം നടത്തും. ഫെയ്‌സ്-1 ല്‍ സെലക്ഷന്‍ ലഭിക്കാത്തവര്‍ക്ക് ഫെയ്‌സ്-2ല്‍ പങ്കെടുക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവരെ മെഡിക്കല്‍ ടെസ്റ്റിനായി വിളിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കണം . അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 28 .
വിശദ വിവരങ്ങൾ കരസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindianarmy.nic.in ൽ ലഭിക്കും.

Share: