താത്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം: ജില്ലയില്‍ സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 62 വയസ്. ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ മാര്‍ച്ച് 10 നകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം.

Share: