ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് : 265 ഒഴിവുകൾ
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ ട്രേഡുകളിലായി 265 ഒഴിവുകളാണുള്ളത് . എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് 103 ഒഴിവും ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 137 ഒഴിവുകളുമുണ്ട്. ടെക്നീഷ്യന്‍ വൊക്കേഷണല്‍ അപ്രന്റിസ്ഷിപ്പിന് 25 ഒഴിവുകളാണുള്ളത്.
എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ് ട്രേഡ്:
ഒഴിവ്: ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്-10, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-5, സിവില്‍ എന്‍ജിനീയറിങ്-1, ഇലക…ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-14, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ്-18, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-53, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്-2
യോഗ്യത: അനുബന്ധ ട്രേഡില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നേടിയതായിരിക്കണം .
സ്റ്റൈപ്പെന്‍ഡ്: 4984 രൂപ.
ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ് ട്രേഡ്:
ഒഴിവ്: സിവില്‍ എന്‍ജിനീയറിങ്-2, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-25, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ്-19, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-86, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-5.
യോഗ്യത: അനുബന്ധ ട്രേഡില്‍ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.
സ്റ്റൈപ്പെന്‍ഡ്: 3542 രൂപ.
ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് ട്രേഡ്:
ഒഴിവ്: മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍-2, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്-15, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-5, ഹൗസ് കീപ്പര്‍ (ഹോട്ടല്‍)-3.
യോഗ്യത: വൊക്കേഷണല്‍ സബ്‌ജെക്ടുകള്‍ പഠിച്ച് പ്ലസ്ടു വിജയം.
സ്റ്റൈപ്പെന്‍ഡ്: 2758 രൂപ.
അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ : www.hal-india.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.