അപ്രൻറിസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ : മാടായി ഐ ടി ഐയില്‍ അപ്രൻറി സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0497 2700596.