സ്വാശ്രയ പദ്ധതി: പ്രോത്സാഹന ധനസഹായവും

441
0
Share:

തിരുവനന്തപുരം : 2020 ല്‍ ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ളവ മികച്ച രീതീയില്‍ പാസായവര്‍ക്ക് പ്രോത്സാഹന ധനസഹായവും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം, സമ്മാനത്തുക അടക്കമുള്ള വിശദ വിവരങ്ങള്‍ www.sjdkerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 70 ശതമാനത്തിലോ അതില്‍ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി പി എല്‍ കുടുംബങ്ങളിലെ വിധവകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതി ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, വിറ്റിസി കോമ്പൗണ്ട്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0471-2343241.

Share: