സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവുകൾ

എറണാകുളം: വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്’ പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.
വെറ്ററിനറി ഡോക്ടര്‍(ഒഴിവ് 1): (യോഗ്യത – B.V.Sc & AH, KSVC രജിസ്‌ട്രേഷന്‍, Surgery/Clinical or Preventive Medicine/Obstetrics & Gynaecology സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) – വേതനം – 43,155/ രൂപ പ്രതിമാസം.
റേഡിയോഗ്രാഫര്‍(ഒഴിവ് 1):(യോഗ്യത – കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച B.Sc.(MRT) (Medical Radiological Technology) ബിരുദം, അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുകേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) – വേതനം – 24,040/ രൂപ പ്രതിമാസം.
അറ്റന്‍ഡര്‍ കം ഡ്രൈവര്‍(ഒഴിവ് 1): (യോഗ്യത – ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന) -വേതനം – 19,670/ രൂപ പ്രതിമാസം
വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 10:30 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 11:30 നും ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ് തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും.
വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.